കൊച്ചി : ടെറസിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവ് പിടിയിൽ. സിജോ എന്നയാളാണ് ടെറസിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് കൃഷി ചെയ്തത്.
എറണാകുളം വടക്കേക്കരയിൽ വീടിന്റെ ടെറസിലായിരുന്നു കഞ്ചാവ് കൃഷി. ഒമ്പത് തൈകളാണ് സിജോ നട്ടുവളർത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു