യുവതിയെ ആക്രമിച്ച പ്രതി പിടിയിൽ


തലസ്ഥാനത്ത് പ്രഭാതസവാരിക്കിടെ യുവതിയെ ആക്രമിച്ച പ്രതിയെ പിടികൂടി. കരുമം സ്വദേശി ശ്രീജിത്തിനെയാണ് പിടികൂടിയത്. വഞ്ചിയൂര്‍ കോടതിയ്ക്ക് സമീപം പുലര്‍ച്ചെയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയായ യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായത്.
കോടതിയ്ക്ക് മുമ്പിലുള്ള ഇടവഴിയിലൂടെ നടന്നു വരികയായിരുന്ന യുവതിയ്ക്ക് പിന്നാലെ സ്‌കൂട്ടറിലെത്തി ആക്രമിക്കുകയായിരുന്നു. പിടിവലിക്കിടെ യുവതി നിലത്തുവീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തുകയും തുടർന്ന് ഇയാളുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പൊലീസ് തിരഞ്ഞെത്തുമെന്ന് പ്രതീക്ഷിക്കാതെ വീട്ടില്‍ തന്നെ തുടരുകയായിരുന്നു പ്രതി.
Previous Post Next Post