തിരുവല്ലയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുണ്ടക്കയം സ്വദേശിക്ക് ദാരുണാന്ത്യം

 തിരുവല്ല : ബൈപ്പാസിലെ മഴുവങ്ങാട് ചിറ പാലത്തിൽ പാർസൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 കാരന് ദാരുണാന്ത്യം.

മുണ്ടക്കയം സ്വദേശി തോമസിന്റെ മകൻ പ്രിജിൽ (18) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. 
തിരുവല്ല ഭാഗത്തുനിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പ്രിജിൽ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 

ലോറിയിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ലോറിക്ക് പിന്നാലെ വന്ന ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം വലതുഭാഗത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. 

അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രിജിലിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

ലോറി ഡ്രൈവറെ തിരുവല്ല പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Previous Post Next Post