സ്കൂള്‍ വിട്ട് മടങ്ങുകയായിരുന്ന കുട്ടിയെ കാറിനടുത്തേക്ക് വിളിച്ച് നഗ്നത പ്രദർശനം


കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ വെമ്പല്ലൂർ കൈതക്കാട്ട് വീട്ടിൽ പ്രതീഷ് (42) നെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. വൈകിട്ട് മൂന്നരയോടെ വിദ്യാർഥിനി സ്കൂളിൽ നിന്ന് വീട്ടിലേക്ക് തനിയെ നടന്നു പോകുന്നത് കണ്ട് പ്രതി കാറിൽ പുറകെ ചെന്നു.
വഴി ചോദിക്കാൻ എന്ന വ്യാജേന വിദ്യാർത്ഥിനിയുടെ അടുത്ത് കാർ നിർത്തി അടുത്തേക്ക് വിളിച്ച് നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. ഭയന്ന കുട്ടി നിലവിളിച്ച് വീട്ടിലേക്ക് ഓടിപ്പോയി. പ്രതി സഞ്ചരിച്ച കാറിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെ തുടർന്നാണ് പിടിയിലായത്. പ്രവാസിയായിരുന്ന ഇയാൾ ഇപ്പോൾ നാട്ടിൽ സ്ഥിര താമസമാണ്.


മുനമ്പം ഡിവൈഎസ്‍പി എം കെ മുരളിയുടെ നിർദ്ദേശപ്രകാരം വടക്കേക്കര ഇൻസ്പെക്ടർ വി സി സൂരജ്, എസ്ഐ എം എസ് ഷെറി, എഎസ്ഐമാരായ റസാഖ്, ഷൈൻ, ഗ്രേസി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Previous Post Next Post