പാമ്പാടി ഏഴാം മൈലിലെ ഓട്ടോ ഡ്രൈവറെ ആക്രമിച്ച നാലുപേര്‍ പാമ്പാടി പോലീസിൻ്റെ പിടിയിൽ, പാമ്പാടി സ്റ്റേഷന്‍ എസ്എച്ച്ഒ സുവര്‍ണ്ണ കുമാര്‍, എസ്‌ഐ ലെബിമോന്‍, എന്നിവരുടെ നേതൃത്തത്തിൽ ഉള്ള അന്യോഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്

പാമ്പാടി: ഓട്ടോ ഡ്രൈവറായ മധ്യവയസ്‌കനെ ആക്രമിച്ച കേസില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി വെള്ളൂര്‍ തൊണ്ണനാംകുന്നേല്‍ കണ്ണന്‍  (21)), വെള്ളൂര്‍  കണ്ണംകുളം വീട്ടില്‍ ആരോമല്‍ മധു (20), വെള്ളൂര്‍ കൈതത്തറ വീട്ടില്‍ റിറ്റൊമോന്‍ റോയ് (21), വെള്ളൂര്‍ കൊച്ചുപറമ്പില്‍ വീട്ടില്‍ അനുരാജ്  (21) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. 
പിടിയിലായവര്‍ കഴിഞ്ഞദിവസം ഏഴാംമൈല്‍ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ ബാബുവിനെയാണ് ആക്രമിച്ചത്. ബാബുവിന്റെ അയല്‍വാസി യായ ആരോമലും സുഹൃത്തുക്കളും ചേര്‍ന്ന് ബാറിലേക്ക് പോകണമെന്ന് പറഞ്ഞ് ബാബുവിനെ ഓട്ടം വിളിച്ചു. യാത്രാമധ്യേ വഴിയില്‍ വച്ച്  ഇവരുടെ സുഹൃത്തുക്കളായ മറ്റു രണ്ടുപേരെ കൂടി ഓട്ടോയില്‍ കയറ്റണമെന്ന് പറഞ്ഞ് നിര്‍ബന്ധപൂര്‍വ്വം ഇവരെയും കയറ്റി. തുടര്‍ന്ന് യാത്രയ്ക്കിടയില്‍ വീണ്ടും രണ്ടുപേരെ കൂടി ഓട്ടോറിക്ഷയില്‍ കയറ്റണമെന്ന് ആവശ്യപ്പെടുകയും ഇത് പറ്റില്ലെന്ന് ഡ്രൈവര്‍ പറഞ്ഞതിലുള്ള വിരോധം മൂലം ബാറിന്റെ മുന്‍വശം എത്തിയശേഷം ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങി യുവാക്കള്‍ ഡ്രൈവറെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. 
ഡ്രൈവറുടെ പരാതിയെ തുടര്‍ന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികളില്‍ ആരോമല്‍ മധു, റിറ്റൊമോന്‍ റോയ്, അനുരാജ്, എന്നിവര്‍ പാമ്പാടി സ്റ്റേഷന്‍ പരിധിയിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. 
പാമ്പാടി സ്റ്റേഷന്‍ എസ്എച്ച്ഒ സുവര്‍ണ്ണ കുമാര്‍, എസ്‌ഐ ലെബിമോന്‍, ശ്രീരംഗന്‍, സിപിഒമാരായ സാജു, ബിജേഷ്, അനൂപ്, സുനില്‍ പി.സി. എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Previous Post Next Post