അടിച്ച് പാമ്പായശേഷം ബസ്സ് സ്റ്റാൻഡിൽ യാത്രക്കാരായ സ്ത്രീകളുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയ ആൾ പോലീസ്പിടിയിൽ

പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍വെച്ച്‌ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ആള്‍ അറസ്റ്റില്‍.

പ്രമാടം കിഴവള്ളൂര്‍ നാരകത്തുമ്മൂട്ടില്‍ അജി ഫിലിപ്പോനാണ് (51) പിടിയിലായത്.
സ്റ്റാന്‍ഡില്‍ യാത്രക്കാരുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഇയാളെ ജനങ്ങള്‍ തടഞ്ഞു വെക്കുകയും, പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
വൈദ്യപരിശോധനക്കുശേഷം പൊലീസ് ഇയാളെ സ്റ്റേഷനിലെത്തിച്ച്‌ പത്തനംതിട്ട എസ്.ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തില്‍ ചോദ്യംചെയ്തു
തുടര്‍ന്ന് കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍വിട്ടു.
Previous Post Next Post