സൗദിയിലെ ആദ്യ ദേശീയ ഗെയിംസ്; ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് സ്വര്‍ണം


റിയാദ്: സൗദി അറേബ്യ ആദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് സ്വര്‍ണം. ബാഡ്മിന്റണ്‍ പുരുഷ വിഭാഗം സിംഗിള്‍സിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥി സ്വര്‍ണ മെഡല്‍ നേടിയത്. ഹൈദരാബാദ് സ്വദേശിയും റിയാദ് മിഡിലിസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ 11ാം ക്ലാസ് വിദ്യാര്‍ഥിയുമായ മെഹാദ് ഷാക്കാണ് പുരുഷവിഭാഗത്തില്‍ സ്വര്‍ണം ലഭിച്ചത്. 10 ലക്ഷം റിയാല്‍ (രണ്ട് കോടിയിലേറെ രൂപ) ആണ് മെഹാദിന് സമ്മാനമായി ലഭിക്കുക. വനിതാവിഭാഗം സിംഗിള്‍സില്‍ ഇതേ സ്‌കൂളിലെ തന്നെ 11ാം ക്ലാസുകാരി, കോഴിക്കോട് കൊടുവള്ളി സ്വദേശിനി ഖദീജ നിസ എന്നിവര്‍ക്ക് സ്വര്‍ണ മെഡല്‍ ലഭിച്ചിരുന്നു. വ്യാഴാഴ്ച രാത്രി റിയാദ് ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിന് സമീപത്തെ മെഹ്ദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ഇരുവരും സ്വര്‍ണം നേടിയത്. വൈകിട്ട് 6.30 ന് നടന്ന മത്സരത്തില്‍ ഖദീജ നിസയും രാത്രി എട്ടിന് നടന്ന മത്സരത്തില്‍ മെഹദ് സ്വദേശി എതിരാളികളെ പിന്നിലാക്കി നേട്ടം സ്വന്തമാക്കുകയായിരുന്നു. റിയാദില്‍ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായ ഷാഹിദ് ആണ് മെഹദ് ഷായുടെ പിതാവ്.

Previous Post Next Post