ട്രെയിനില്‍ യാത്രക്കാരികളോട് നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ പിടിയില്‍



കൊല്ലം: ട്രെയിനകത്ത് യാത്രക്കാരികളോട് നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ പിടിയില്‍.
കരുനാഗപ്പള്ളി സുനാമി കോളനി സ്വദേശി ജയകുമാറാണ് പിടിയിലായത്. തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ഇന്നലെയാണ് പെണ്‍കുട്ടികള്‍ക്ക് ദുരനുഭവം ഉണ്ടായത്. എന്നാല്‍ ഇവര്‍ പരാതി നല്‍കിയിരുന്നില്ല. ജയകുമാറിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇവരുടെ ഒരു സുഹൃത്ത് ജയകുമാറിന്‍റെ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെ റെയില്‍വേ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
Previous Post Next Post