ആളുകളെ വില കുറച്ച്‌ കണ്ടാല്‍ ഇന്നലെ മെസിക്ക് പറ്റിയത് പറ്റും; തരൂരിനെ പിന്തുണച്ച്‌ വീണ്ടും കെ മുരളീധരൻ

 കോഴിക്കോട്: ശശി തരൂര്‍ എംപിക്കുള്ള പിന്തുണ ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ . മൂന്ന് ദിവസമായി തുടരുന്ന മലബാര്‍ പര്യടനത്തിനിടെ യാതൊരുവിധ വിഭാഗീയതയും ശശി തരൂര്‍ നടത്തിയിട്ടില്ലെന്ന് കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആളുകളെ വിലകുറച്ച്‌ കണ്ടാല്‍ ഇന്നലെ മെസിക്ക് പറ്റിയത് പറ്റുമെന്നും കെ മുരളീധരന്‍ പരിഹാസരൂപേണ പറഞ്ഞു. 

സൗദിയെ വിലകുറച്ച്‌ കണ്ട മെസിക്ക് ഇന്നലെ തലയില്‍ മുണ്ടിട്ട് പോകേണ്ടി വന്നില്ലേ? ബലൂണ്‍ ചര്‍ച്ചയൊന്നും ഇപ്പോള്‍ ആവശ്യമില്ല.

 അത് പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ ശൈലിയില്‍ പറഞ്ഞതായിരിക്കും. അതിനെ വേറെ രീതിയില്‍ കാണേണ്ടതില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

Previous Post Next Post