ബൈക്ക് മോഷണം നടത്തിയ പ്രതികളെ പിടികൂടിയപ്പോൾ തെളിഞ്ഞത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനൽ കേസുകൾ


പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികള്‍ പോലീസ് പിടിയില്‍.  ശ്യാംകുമാര്‍(22), സിഹാസ് (22) എന്നിവരാണ് കൊടുമൺ പോലീസിന്‍റെ  പിടിയിലായത്. ഇവര്‍ മറ്റ് നിരവധി കേസുകളില്‍ പ്രതികളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കള്ളങ്ങൾ പറഞ്ഞ് പോലീസ് സംഘത്തെ കബളിപ്പിക്കാൻ ശ്രമിച്ച ഇവരെ  വിശദമായി ചോദ്യം ചെയ്യലിന് ശേഷം  കുടുക്കുകയായിരുന്നു.

ഈ മാസം മൂന്നിന് പുലർച്ചെ ഒരു മണിയോടെ അങ്ങാടിക്കൽ ചന്ദനപ്പള്ളി പുല്ലാന്നിമണ്ണിൽ ഷാജിയുടെ മകൻ സ്റ്റാലിൻ പി ഷാജിയുടെ വീടിന്‍റെ  മുൻവശം കാർ പോർച്ചിൽ വച്ചിരുന്ന ഒരു ലക്ഷം രൂപ വില വരുന്ന റെഡ് ചില്ലി നിറത്തിലുള്ള ബുള്ളറ്റ് മോട്ടോർ സൈക്കിൾ മോഷണം പോയിരുന്നു. പിറ്റേന്ന് കൊടുമൺ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
പ്രാഥമിക അന്വേഷണമെന്നോണം,ഇരുചക്ര വാഹനങ്ങൾ മോഷ്ടിക്കുന്ന സ്ഥിരം കള്ളന്മാരുടെ വിവരങ്ങൾ പരമാവധി ശേഖരിച്ചു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശാനുസരണം കൊടുമൺ പോലീസ് ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡിനെ തന്നെ ഇതിനായി രൂപവൽക്കരിച്ച് അന്വേഷണം ഊർജ്ജിതമാക്കി ഒരുക്കിയ കെണിയിലാണ് ഇവർ വീണത്.
Previous Post Next Post