തൃശ്ശൂർ: വിയൂർ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് ഖുറാനിൽ സിം ഒളിപ്പിച്ച് കടത്താന്‍ ശ്രമം. ഇടുക്കി പെരുവന്താനം സ്വദേശി ടി എസ് സൈനുദ്ദീനാണ് ബന്ധുക്കള്‍ സിം നൽകാൻ ശ്രമിച്ചത്. സൈനുദീന്റെ പിതാവ്, ഭാര്യ, മകൻ എന്നിവർക്ക് എതിരെ കേസ് എടുത്തു. വിയ്യൂർ അതിസുരക്ഷ ജയിലില്‍ കഴിഞ്ഞ 31നാണ് സംഭവം. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനോട് അനുബന്ധിച്ച് ഇടുക്കി പെരുവന്താനത്ത് നിന്നും അറസ്റ്റിലായ ടി.എസ്. സൈനുദ്ദീനെ കാണാൻ എത്തിയപ്പോഴാണ് ബന്ധുക്കൾ ഖുറാൻ കൈമാറിയത്. ജയിലിലെ സുരക്ഷ ജീവനക്കാർ നടത്തിയ പരിശോധനയിൽ മത ഗ്രന്ഥത്തിനകത്ത് ഒളിപ്പിച്ച സിം കണ്ടെത്തുകയായിരുന്നു. സൈനുദ്ദീന്റെ ഭാര്യ നദീറ, മകൻ മുഹമ്മദ് യാസീൻ, പിതാവ് മുഹമ്മദ്ദ് നാസര്‍ എന്നിവരാണ് സിം കടത്താൻ ശ്രമിച്ചത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ വിയ്യൂർ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സിം അഡ്രസ് പരിശോധനയ്ക്ക് ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ വിയ്യൂര്‍ പോലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ വിയ്യൂര്‍ പോലീസ് എന്‍.ഐ.എയ്ക്ക് കൈമാറി.