എറണാകുളം : പ്രണയം നിരസിച്ചതിനെ തുടർന്ന് യുവാവ് പെൺകുട്ടിയുടെ കൈവെട്ടി. കൊച്ചി കലൂരിലാണ് സംഭവം. യുവതിയുടെ കൈയിലാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. അക്രമം നടക്കുന്നത് കണ്ട നാട്ടുകാർ ഓടിയടുത്തപ്പോഴേക്കും പ്രതി സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞിരുന്നു.
രണ്ട് പെൺകുട്ടികൾ നടന്നു പോകുന്നതിനിടെയാണ് പ്രതി ബൈക്കിലെത്തി ആക്രമിച്ചത്. അക്രമം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് പെൺകുട്ടിക്ക് കയ്യിൽ വെട്ടേറ്റത്. മുൻ കാമുകനുമായുണ്ടായ വാക്കുതർക്കമാണ് അക്രമത്തിനു കാരണമെന്നാണ് വിലയിരുത്തൽ. പ്രതിക്കായുള്ള തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ് പോലീസ് ഇപ്പോൾ.