സ്വർണ്ണ വ്യാപാരിയെ കൊലപ്പെടുത്തി മോഷണം: സ്വർണ്ണവും പണവും ബൈക്കും കവർന്നു,ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം. '

വടകര: വടകരയില്‍ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാർക്കറ്റ് റോഡിലെ വിനായക ട്രേഡേഴ്‌സ് (കരിപ്പീടിക) ഉടമ അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജൻ (62) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം. രാത്രി വൈകിയും രാജൻ വീട്ടിലെത്താതയോടെ മകനും മരുമകനും കൂടി അന്വേഷിച്ച് വരികയായിരുന്നു. ഇവർ എത്തിയപ്പോൾ രാജൻ നിലത്ത് വീണ് കിടക്കുന്നത് കാണുന്നത്.
കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകൾ ഉണ്ട്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറി യിലേക്ക് മാറ്റി. രാജന്റെ ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങളും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു. മൂന്ന് പവൻ സ്വർണ ചെയിനും, മോതിരവുമാണ് നഷ്ടമായത്. മോട്ടോർ ബൈക്കും കാണാനില്ല.

സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഡോക്സ്ക്വാഡും വി​രലടയാള വിദഗ്ധരും സ്ഥലത്ത് എത്തിയിട്ടുണ്ട്. വടകര സിഐ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
Previous Post Next Post