14 കാരിയോട് പ്രണയാഭ്യാർത്ഥന നടത്തി.. നിരസിച്ചതോടെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു… 18 കാരൻ പിടിയിൽ


ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരൻ പിടിയിൽ. കോലാനി മാനന്തടം കോടായിൽ വീട്ടിൽ യദുകൃഷ്ണനാണ് പിടിയിലായത്. പോക്‌സോ ചുമത്തിയാണ് തൊടുപുഴ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒരു വർഷമായി പെൺകുട്ടിയും യദുകൃഷ്ണനും തമ്മിൽ സൗഹൃദത്തിലായിരുന്നു. തുടർന്ന് പ്രതി പ്രണയാഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതോടെ പെൺകുട്ടിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Previous Post Next Post