സ്വാഗതം 2023 ; പുത്തന്‍ പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം, ആഘോഷ തിമിര്‍പ്പ്


 

 തിരുവനന്തപുരം: പുത്തന്‍ പ്രതീക്ഷകളുടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം. പസിഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് 2023 ആദ്യം പിറന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നരയോടെയാണ് പുതുവര്‍ഷം പിറന്നത്. 

പിന്നാലെ മിനുട്ടുകളുടെ വ്യത്യാസത്തില്‍ ടോംഗ, സമോവ ദ്വീപുകളിലും പുതുവര്‍ഷം പിറന്നു. ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡ് ആണ് 2023 നെ വരവേറ്റ ആദ്യ പ്രധാന നഗരം. ഇന്ത്യന്‍ സമയം വൈകീട്ട് നാലരയോടെയാണ് ഓക്‌ലന്‍ഡില്‍ പുതുവര്‍ഷമെത്തിയത്. 

ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായി ആഘോഷാരവങ്ങളോടെ ഓക് ലന്‍ഡില്‍ തടിച്ചുകൂടിയ ജനം പുതുവര്‍ഷത്തെ വരവേറ്റു. ഹാര്‍ബര്‍ ബ്രിജില്‍ ഒരുക്കിയ വര്‍ണശബളമായ കരിമരുന്ന് പ്രകടനത്തോടെ ഓസ്‌ട്രേലിയലിലെ സിഡ്‌നിയും പുതുവര്‍ഷത്തെ എതിരേറ്റു.


Previous Post Next Post