വിജയ് സേതുപതി ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ അപകടം: വടം പൊട്ടി 30 അടി താഴേക്ക് വീണ ഫൈറ്റ് മാസ്റ്റർക്ക് ദാരുണ അന്ത്യം., അപകടം തീവണ്ടി അപകടദൃശ്യം ചിത്രീകരിക്കുന്നതിനിടെ


വെട്രിമാരന്റെ സംവിധാനത്തില്‍ വിജയ് സേതുപതി പ്രധാന വേഷത്തിലെത്തുന്ന സിനിമ വിടുതലൈയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിങ് പരിശീലകനായ സുരേഷ്(49) ആണ് മരിച്ചത്.

തീവണ്ടി അപകടദൃശ്യം ചിത്രീകരിക്കുന്നതിനിടെ ചെന്നൈയ്ക്ക് സമീപം കോടമ്പാക്കത്താണ്  അപകടമുണ്ടായത്. ക്രെയിനിന്റെ ഇരുമ്ബ് വടം പൊട്ടിയതിനെത്തുടര്‍ന്ന് സുരേഷ് 30 അടി ഉയരത്തില്‍നിന്ന് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ കഴുത്ത് ഒടിഞ്ഞ സുരേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
Previous Post Next Post