മെത്രാൻചേരി പള്ളിയിലെ വലിയ പെരുന്നാൾ ഡിസംബർ 30,31തീയതികളിൽ



കോട്ടയം : ജില്ലയിലെ വിശുദ്ധ മാർത്തോമ്മാശ്ളീഹായുടെ നാമത്തിലുള്ള അമയന്നൂർ കഴുന്നുവലം മെത്രാൻചേരി പള്ളിയിലെ വലിയ പെരുന്നാൾ ഡിസംബർ 30,31തീയതികളിൽ നടത്തപെടുന്നതാണ്. പെരുന്നാൾ ശുശ്രൂഷകൾക്ക് അഹമ്മദാബാദ് ഭദ്രാസന മെത്രാപൊലിത്ത ഡോ. ഗീവറുഗീസ് മാർ തേയോഫിലോസ് മുഖ്യ കർമികത്വം വഹിക്കുന്നതാണ്. പെരുന്നാൾ ചടങ്ങുകൾക്ക് വികാരി റവ ഫാ എബ്രഹാം വറുഗീസ് വടശ്ശേരിൽ, ട്രസ്റ്റീ കെ ഐ സണ്ണി, സെക്രട്ടറി N M അലക്സാണ്ടർ, ജനറൽ കൺവീനർ ബോബിൻ കെ മാണി , ജോയിന്റ് കൺവീനഴ്‌സ്  സ്റ്റീഫൻ സി എബ്രഹാം, ഈപ്പൻ കുരിയൻ എന്നിവർ നേതൃത്വം നൽകുന്നതാണ്.
Previous Post Next Post