കോട്ടയം : കുടുംബശ്രീ ദേശീയ സരസ്സ് മേളയെ ജില്ല ഹൃദയത്തോട് ചേര്‍ത്തപ്പോള്‍ അഞ്ചുദിവസം കൊണ്ട് കുടുംബശ്രീ സംരംഭകര്‍ നേടിയത് 3.06 കോടിയുടെ വരുമാനം.
19 വരെയുള്ള കണക്കുപ്രകാരം 2.68 കോടിയാണ് 245 പ്രദര്‍ശന വിപണന സ്റ്റാളുകളില്‍നിന്ന് മാത്രമുള്ള വരുമാനം. സരസ്സിലെ ഭക്ഷണ വൈവിധ്യത്തിനും മികച്ച ജനപിന്തുണയാണ് ലഭിച്ചത്. 37.83 ലക്ഷം രൂപയാണ് ലഭിച്ചത്.
മേള ആരംഭിച്ച 15ന് 17.67 ലക്ഷവും 16ന് 40.38 ലക്ഷവും 17ന് 75.93 ലക്ഷവും 18ന് 92.76 ലക്ഷവും 19ന് 79.68 ലക്ഷവും രൂപയുടെ വില്‍പന വിവിധ സ്റ്റാളുകളില്‍ നടന്നു.
മേള പൊടിപൊടിച്ചത് ഞായറാഴ്ചയായിരുന്നു. 92,76,090 രൂപയുടെ വരുമാനം ലഭിച്ചു. ഇതില്‍ 81,11,880 രൂപ പ്രദര്‍ശനസ്റ്റാളുകള്‍ക്കും 11,64,210 രൂപ ഭക്ഷ്യമേളക്കുമാണ് ലഭിച്ചത്. നിലവിലെ തീരുമാനം അനുസരിച്ച് 24ന് മേള സമാപിക്കും.