ബ്രിട്ടനില്‍ കൊല്ലപ്പെട്ട നഴ്‌സ് അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാന്‍ സാമ്പത്തിക സഹായമഭ്യര്‍ഥിച്ച് കുടുംബം. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 30 ലക്ഷം രൂപ വേണമെന്ന് അഞ്ജുവിന്‍റെ അച്ഛന്‍ അശോകന്‍ പറഞ്ഞു. ഇതിന് സര്‍ക്കാരിന്‍റെ ഉള്‍പ്പെടെ സഹായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം
കോട്ടയം വൈക്കം മറവന്തുരുത്ത് സ്വദേശിയും യുകെ കെറ്ററിംഗില്‍ താമസക്കാരുമായ നഴ്‌സ് അഞ്ജു (40) മക്കളായ ജീവ (6) ജാന്‍വി (4) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ജുവിന്‍റെ ഭര്‍ത്താവ് സാജുവിനെ യുകെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ അഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അഞ്ജുവിന്‍റെ കുടുംബത്തെ അറിയിച്ചു.