വിവാഹം കഴിച്ചശേഷം ഭർത്താവിൻ്റെ പണവും ആഭരണങ്ങളും തട്ടിയെടുത്തു മുങ്ങും; വിവാഹം കഴിച്ചു പറ്റിച്ചത് നാലു പേരെ: യുവതി അറസ്റ്റിൽ. യുവതിയുടെ പക്കൽ നിന്നും 32 സിം കാർഡുകളും കണ്ടെടുത്തു !

ചെന്നൈ : പ്രണയം നടിച്ച്‌ വിവാഹം കഴിച്ച ശേഷം ഭര്‍ത്താവിന്റെ പണവും ആഭരണവുമായി മുങ്ങിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മധുര സ്വദേശി അഭിനയ (28) ആണ് അറസ്റ്റിലായത്. താംബരം സ്വദേശിയായ നടരാജന്റെ പണവും ആഭരണവുമായാണ് മുങ്ങിയത്. ഭക്ഷണ വിതരണ സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു നടരാജന്‍. ബേക്കറിയില്‍ ജോലി ചെയ്ത അഭിനനയെ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് ഓഗസ്റ്റില്‍ വിവാഹിതരായി.
ഒക്ടോബര്‍ 19- നാണ് അഭിനയയെ കാണാതായത്. വീട്ടിലുണ്ടായിരുന്ന 17 പവന്‍ ആഭരണവും 20,000 രൂപയും പട്ടുസാരികളുമായാണ് യുവതി മുങ്ങിയത്. തുടര്‍ന്ന് നടരാജന്‍ പരാതി നല്‍കുകയായിരുന്നു. പഴയ മഹാബലിപുരത്തെ ഹോസ്റ്റലിലാണ് അഭിനയ താമസിക്കുന്നത് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അവിടെയെത്തി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നേരത്തെ ഈ യുവതി നാല് പേരെ ഇത്തരത്തില്‍ കബളിപ്പിച്ചുണ്ടെന്നാണ് പോലീസ് പറയുന്നത്. യുവതിക്ക് മധുരയില്‍ ഭര്‍ത്താവും എട്ട് വയസുളള മകനുമുണ്ട്. 2011-ല്‍ മന്നാര്‍ഗുഡി സ്വദേശിയെയാണ് അഭിനയ ആദ്യം വിവാഹം കഴിച്ചത്. പത്ത് ദിവസത്തില്‍ വേര്‍പിരിഞ്ഞ ശേഷം മധുര സ്വദേശിയെ രണ്ടാം വിവാഹം കഴിച്ചു. ഈ വിവാഹത്തിലാണ് എട്ടു വയസ്സുളള കുട്ടിയുള്ളത്. തുടര്‍ന്ന് കേളമ്ബാക്കത്തുള്ള മറ്റൊരു യുവാവിനെ വിവാഹം കഴിച്ചു. പത്ത് ദിവസത്തില്‍ അതും ഉപേക്ഷിച്ചു.തുടര്‍ന്നാണ് നടരാജനെ വിവാഹം കഴിച്ചത്
ജോലിക്കായി പോകുമ്ബോള്‍ പരിചയപ്പെടുന്ന യുവാക്കളെ വിവാഹം കഴിച്ച്‌ പണം തട്ടുകയാണ് ഇവരുടെ പതിവെന്ന് പോലീസ് പറയുന്നു. യുവതിക്ക് 32 സിം കാര്‍ഡുകളുണ്ട്. സമൂഹമാദ്ധ്യമങ്ങള്‍ വഴിയും നിരവധി ആളുകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു.
Previous Post Next Post