ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 3200 രൂപ വീതം ലഭിക്കും


തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷനും തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. 15ന് മുമ്പ് വിതരണം പൂര്‍ത്തിയാക്കും. 
ഒക്ടോബറില്‍ മുടങ്ങിയതും നവംബറിലെ പെന്‍ഷനും ഒരുമിച്ചാണ് വിതരണം ചെയ്യുക. ഗുണഭോക്താക്കള്‍ക്ക് 3200 രൂപവീതം ലഭിക്കും. രണ്ടുഗഡു ഒരുമിച്ച് നല്‍കുന്നതിനാല്‍ വിതരണത്തിന് സഹകരണ ബാങ്കുകള്‍ക്ക് ഒരു ഗഡുവിന്റെ ഇന്‍സെന്റീവ് മാത്രമേ ലഭിക്കൂവെന്നും ഉത്തരവില്‍ പറയുന്നു.
Previous Post Next Post