ദോഹ : ലോക കിരീടത്തില്‍ ആര് മുത്തമിടും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
അക്ഷമയോടെ ആരാധകര്‍ കാത്തിരിക്കുമ്പോള്‍ ലോക ചാമ്പ്യന്മാര്‍ക്ക് ലഭിക്കാന്‍ പോകുന്ന സമ്മാന തുകയുടെ വിവരങ്ങളാണ് പുറത്തു വരുന്നത്. 343 കോടി രൂപയാണ് കിരീടം ഉയര്‍ത്തുന്ന ടീമിനെ കാത്തിരിക്കുന്നത്.
ഫൈനലില്‍ കാലിടറി വീഴുന്നവര്‍ക്ക് ലഭിക്കുക 248 കോടി രൂപ. മൊറോക്കോയെ തോല്‍പ്പിച്ച് മൂന്നാം സ്ഥാനം സ്വന്തമാക്കിയ ക്രൊയേഷ്യക്ക് ലഭിക്കുക 223 കോടി രൂപയാണ്. നാലാം സ്ഥാനക്കാരായി മടങ്ങുന്ന മൊറോക്കോയ്ക്ക് 206 കോടി രൂപയും ലഭിക്കും.
ഗ്രൂപ്പ് ഘട്ടത്തില്‍ മടങ്ങിയവര്‍ക്ക് 74 കോടി
ക്വാര്‍ട്ടിലെത്തി മടങ്ങിയ ബ്രസീല്‍, നെതര്‍ലന്‍ഡ്‌സ്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ ടീമുകള്‍ക്ക് ലഭിക്കുക 140 കോടി രൂപ വീതം. പ്രീക്വാര്‍ട്ടര്‍ കളിച്ച് മടങ്ങിയ ടീമുകള്‍ക്ക് ലഭിച്ചത് 107 കോടി രൂപ വീതവും. ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ മടങ്ങിയ ടീമുകള്‍ക്ക് 74 കോടി രൂപ വീതമാണ് ലഭിക്കുക.
ആതിഥേയരായ ഖത്തര്‍, ഇക്വഡോര്‍, മെക്‌സിക്കോ, വെയില്‍സ്, സൗദി, ടുണീഷ്യ, കാനഡ, ഡെന്മാര്‍ക്ക്, ബെല്‍ജിയം, കോസ്റ്ററിക്ക, ജര്‍മനി, യുറുഗ്വെയ്, ഘാന, സെര്‍ബിയ, കാമറൂണ്‍, ഇറാന്‍ എന്നിവരാണ് ഗ്രൂപ്പ് ഘട്ടം കടക്കാതെ മടങ്ങിയവര്‍.