''ഞാൻ പുതിയ പാൻറും ഷർട്ടും ധരിച്ച് മുകളിലേക്ക് പോവുകയാണ് " എന്ന് ഫോണിൽ സുഹൃത്തിനെ വിളിച്ച് പറഞ്ഞ52 കാരൻ ആത്മഹത്യക്ക് ശ്രമിച്ചു നാട്ടുകാർ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരം


വർക്കല: വയോധികന്റെ ആത്മഹത്യാശ്രമം. ഇടവ സ്വദ്ദേശിയായ പുത്തൻ വിള വീട്ടിൽ ജയൻ (52) ആണ് ആത്മഹത്യക്ക് ശ്രമിച്ചു. സുഹൃത്തിനെ ഫോണിൽ വിളിച്ചു “ഞാൻ പുതിയ പാൻറും ഷർട്ടും ധരിച്ച് മുകളിലേക്ക് പോവുകയാണ് ” പറഞ്ഞതിനുശേഷമാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്.സംശയം തോന്നിയ സുഹൃത്ത് സുരേഷ് നാട്ടുകാരെയും കൂട്ടി ഉടൻ ജയന്റെ വീട്ടിലെത്തി. വീടിൻറെ മുൻഗേറ്റ് പൂട്ടിയ നിലയിലായിരുന്നതിനാൽ മതിൽ ചാടിക്കടന്ന് വീടിൻറെ പുറകുവശത്തുള്ള വാതിൽ തല്ലിത്തകർത്ത് അകത്തുകയറിയപ്പോൾ ജയൻ മരണത്തോട് മല്ലടിക്കുകയായിരുന്നു. ഉടനെ തന്നെ അവർ ജയനെ രക്ഷപ്പെടുത്തി വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഭാര്യയും രണ്ടു മക്കളുമായി ജയൻ പിണങ്ങി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ജയന്റെ നില ഗുരുതരമായി തുടരുകയാണ്.
Previous Post Next Post