പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 5 കിലോ ധാന്യം; കേന്ദ്ര സര്‍ക്കാര്‍ പദ്ധതി മൂന്ന് മാസത്തേക്ക് കൂടി നീട്ടും

 ന്യൂഡൽഹി: ദാരിദ്രരേഖയിൽ താഴെ നിൽക്കുന്നവർക്ക് പ്രതിമാസം അഞ്ച് കിലോ ധാന്യം വീതം സൗജന്യമായി നൽകുന്ന കേന്ദ്ര പദ്ധതിയുടെ 
കാലാവധി വീണ്ടും ദീർഘിപ്പിയ്ക്കും. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന മൂന്നു മാസത്തേക്കു കൂടി നീട്ടുമെന്നാണ് സൂചന.

നിയമസഭാ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെ വരുന്ന സാഹചര്യത്തിൽ പദ്ധതി അവസാനിച്ചാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണിത്. പദ്ധതി മൂന്ന് മാസം കൂടി നീട്ടാനുള്ള നടപടികൾ കേന്ദ്ര ഭക്ഷ്യ വകുപ്പ് ആരംഭിച്ചു.

കേന്ദ്ര പൂളിൽ 159 ലക്ഷം ടൺ ഗോതമ്പുള്ളത് നൽകാനാണ് കേന്ദ്രസർക്കാരിന്റെ തിരുമാനം. മാർച്ച് വരെ പദ്ധതി നീട്ടാൻ 68 ലക്ഷം ടൺ ഭക്ഷ്യ ധാന്യമാണ് വേണ്ടിവരിക. 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ പദ്ധതിയിലൂടെ അരി നൽകുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ​ഗോതമ്പ് ആണ് വിതരണം ചെയ്യുന്നത്.
Previous Post Next Post