കോട്ടയത്ത് മധ്യവയസ്കനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ
പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ഇട്ടിമാണി പാലത്തിനു സമീപം പുതുപ്പറമ്പില്‍ വീട്ടില്‍ ചന്ദ്രശേഖരന്‍ നായര്‍ മകന്‍ അഖിലേഷ് കുമാര്‍ (32), പെരുമ്പായിക്കാട് പുല്ലരിക്കുന്ന് നിര്‍മ്മിതി കോളനി ഭാഗത്ത് മഞ്ജുഭവന്‍ വീട്ടില്‍ ശിവന്‍ മകന്‍ കൃഷ്ണകുമാര്‍ എസ് ( 30) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ്
ചെയ്തത്.
ഇവര്‍ ഇന്നലെ ഉച്ചയോടു കൂടി കോട്ടയം ശീമാട്ടി റാണ്ടാന ഭാഗത്ത് വച്ച് മധ്യവയസ്‌കനെ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുകയും,പോക്കറ്റില്‍ കിടന്ന പണവും, മൊബൈല്‍ഫോണും കവര്‍ന്നെടുക്കുകയുമായിരുന്നു.
പരാതിയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. വെസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്. ഓ പ്രശാന്ത് കുമാര്‍ കെ.ആര് , എസ്.ഐ സജികുമാര്‍ ഐ, സി.പി.ഓ ബിജു എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.