ശശി തരൂര്‍ എംപി ഇന്ന് കോട്ടയം ജില്ലയില്‍ , ഡിസിസി ഒപ്പമില്ല



 കോട്ടയം: ശശി തരൂര്‍ എംപി ഇന്ന് കോട്ടയം ജില്ലയില്‍. പാലായില്‍ സംഘടിപ്പിച്ചിരിക്കുന്ന കെ.എം. ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തിലും തരൂര്‍ പങ്കെടുക്കും. കോൺഗ്രസിലെ 'എ' വിഭാഗത്തിൻ്റെ നിയന്ത്രണത്തിലാണ് നിലവിൽ കോട്ടയത്തെ യൂത്ത് കോൺഗ്രസ് നേതൃത്വം.

 പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെയും തരൂര്‍ കാണുന്നുണ്ട്. 
എന്നാല്‍, പരിപാടിയെക്കുറിച്ച്‌ തന്നെ അറിയിക്കാത്തതിനാല്‍, തരൂരിനൊപ്പം യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ എത്തില്ലെന്ന നിലപാട് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വ്യക്തമാക്കി. കെപിസിസി അച്ചടക്കസമിതി അദ്ധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പരിപാടിയില്‍ പങ്കെടുക്കില്ല. 

ഒരു ഉത്തരവാദിത്തം വഹിക്കുന്നതിനാൽ എന്തിൻ്റെയെങ്കിലും ഭാഗമാകാനില്ലെന്ന് തിരുവഞ്ചൂർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Previous Post Next Post