കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞുള്ള വിഡിയോ സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ചെന്ന കേസിൽ ക്രൈം പത്രാധിപർ നന്ദകുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. എറണാകുളം നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. സിൽവർലൈൻ പദ്ധതിക്കായി ചെലവാക്കിയ പണത്തിന്റെ പേരിൽ വാട്സാപ്പിലൂടെ പ്രചരിച്ച പോസ്റ്റ് എന്ന പേരിൽ നന്ദകുമാർ അസഭ്യ വാക്കുകൾ മുഖ്യമന്ത്രിക്കെതിരെ വായിക്കുന്ന വിഡിയോ വിമർശനം ഉയർത്തിയിരുന്നു. കണ്ണൂർ സ്വദേശിയായ അഹമ്മദ് എന്നയാൾ വാട്സാപ്പിൽ പ്രചരിപ്പിച്ചതാണ് പോസ്റ്റെന്നു പറയുന്നു. എന്നാൽ സിൽവർലൈൻ പദ്ധതിക്കായി ചെലവാക്കിയ തുക സാധാരണക്കാരന്റേതാണെന്നും അതു തിരിച്ചടയ്ക്കണമെന്നുമെല്ലാം നന്ദകുമാർ വിഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്.
മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞുള്ള വിഡിയോ സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ചു : ക്രൈം നന്ദകുമാർ അറസ്റ്റിൽ
Jowan Madhumala
0