കേരളം അന്ധവിശ്വാസത്തിൻ്റെ പുറകയോ ??? അറബി മന്ത്രവാദത്തിന്‍റെ മറവിൽ പീഡനശ്രമം ,സംഭവത്തില്‍ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു.

പ്രതീകാത്മക ചിത്രം

കല്‍പ്പറ്റ: മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി. സംഭവത്തില്‍ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്കെതിരെ വയനാട് പനമരം പോലീസ് കേസെടുത്തു. കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയും മന്ത്രവാദിയുമായ സയ്യിദ് മുഹമ്മദ് ബാദുഷ തങ്ങൾ, ഇയാളുടെ സഹായികളായ അഞ്ചുകുന്ന് സ്വദേശി ആസിയ ബീവി, മജീദ്, മൊയ്‌ദീൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

പരാതിക്കാരിയുടെ സഹോദരി ഭർത്താവിന്‍റെ അമിത മദ്യപാനം മാറ്റിത്തരാമെന്ന് പറഞ്ഞ് പ്രതി ബാദുഷ തങ്ങൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് മൊഴി. അമ്പതിനായിരം രൂപ പ്രതികൾ തട്ടിയെടുത്തായും പരാതിയുണ്ട്. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Previous Post Next Post