മുഖ്യമന്ത്രി സ്ഥലത്തുള്ളപ്പോൾ ക്ലിഫ് ഹൗസിൽ വെടിയൊച്ച; തോക്ക് വൃത്തിയാക്കിയപ്പോൾ സംഭവിച്ചതെന്ന് വിശദീകരണം

ക്ലിഫ് ഹൗസില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി. ഗാര്‍ഡ് റൂമിനകത്താണ് സംഭവം. പൊലീസുകാരന്റെ പക്കല്‍ നിന്നാണ് വെടി പൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിടെ ചേമ്ബറില്‍ വെടിയുണ്ട കുരുങ്ങിയിരുന്നു. രാവിലെ 9.30 യോടെയാണ് സംഭവം.

രാവിലെ ഡ്യൂട്ടി മാറുമ്ബോള്‍ പൊലീസുകാര്‍ ആയുധങ്ങള്‍ വൃത്തിയാക്കാറുണ്ട്. പൊലീസുകാരന്‍ തോക്ക് താഴേക്ക് ചൂണ്ടി വൃത്തിയാക്കുകയായിരുന്നു. ഈ സമയത്താണ് വെടിപൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെ പിസ്റ്റളിലെ ഒരു തിര പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് തോക്ക് നിലത്തേക്ക് ചൂണ്ടി വീണ്ടും വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടിയെന്നാണ് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു
Previous Post Next Post