നാട്ടുകാരുടെ നെഞ്ചത്തേക്കാണോ മോക്ഡ്രിൽ പ്രകടനം..? തിരുവനന്തപുരത്ത് മോക്ക് ഡ്രില്ലിനിടെ അപകടം;മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ദിശ തെറ്റി വന്ന് ഹെലികോപ്റ്റർ;ഭയന്ന് വിറച്ച് രോഗികലും പരിസരവാസികളും;നാശനഷ്ടം.വിവാദത്തിലേക്ക് വിരൽചൂണ്ടി മോക്ക് ഡ്രിൽ അഭ്യാസം.



കഴക്കൂട്ടം : കേരളത്തിലെ പ്രളയ ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മോക്ക് ഡ്രില്ലിനിടെ  തിരുവനന്തപുരത്ത് നാശനഷ്ടം.പരിഭ്രാന്തരായി നാട്ടുകാരും.ദിശ തെറ്റി വന്ന  ഹെലികോപ്റ്റർ ചിറ്റാറ്റുമുക്കിൽ  കഠിനംകുളം പഞ്ചായത്ത്  എതിർ വശത്ത് പ്രവർത്തിക്കുന്ന ബെനഡിക്ട് മെന്നി സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിലേക്കെത്തി പറന്നുനിന്നു. പ്രാപ്പല്ലറിൽ നിന്നുള്ള ശക്തമായ കാറ്റിൽപ്പെട്ട് രോഗികൾ വിശ്രമിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര അപ്പാടെ നിലം പൊത്തി. ഇന്ന് ഉച്ചക്ക് ഏകദേശം പതിനൊന്ന് മണിയോടെയാണ് സംഭവം.സെൻറ് സേവിയേഴ്‌സ് കോളേജിനടുത്ത് സജ്ജമാക്കിയിട്ടുള്ള മോക്ക് ഡ്രിൽ സ്ഥലത്ത് ഇറങ്ങേണ്ട ഹെലികോപ്റ്ററാണ് മനസികരോഗികൾ താമസിക്കുന്നിടത്തേക്ക് പറന്ന് നിന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

തൊട്ടടുത്തുള്ള കൃഷ്ണ കൃപ ലക്കി സെന്റർ പ്രൊപ്പല്ലറിൽ നിന്നുള്ള ശക്തമായ കാറ്റിൽപ്പെട്ട് ദൂരത്തേക്ക് തെറിച്ചുപോയാതായി പ്രൊപ്രൈറ്റർ മനോജ് നാഗമണ്ഡലം ജേർണൽ ന്യൂസിനോട് പറഞ്ഞു.പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം റീഹാബിലിറ്റേഷൻ സെന്റര് അധികാരികൾ പരാതി നൽകി.
Previous Post Next Post