അമ്പലപ്പുഴ: പറവൂർ ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസിനു നേരെ വടിവാൾ വീശിയ പ്രതി കസ്റ്റഡിയിൽ. ഇയ്യാളുടെ പക്കൽ നിന്നും 650 എം.ജി എം.ഡി എം.എയും പിടികൂടി. തിരുവമ്പാടി വലിയ മരം പരുത്തിപ്പള്ളി ചന്ദ്രമോഹനൻ്റെ മകൻ വിച്ചു(21)നെ ആണ് പുന്നപ്ര പൊലിസ് പിടികൂടിയത്. വ്യാഴാഴ്ച അർത്ഥ രാത്രിയോടെ പറവൂർ ഷാപ്പ് മുക്കിന് പടിഞ്ഞാറുവശമുള്ള റെയിൽവേ ക്രോസിന് സമീപം വെച്ചായിരുന്നു സംഭവം. അമ്പലപ്പുഴ ഡി.വൈ.എസ്.പി ബിജു വി നായർ നേതൃത്വം നൽകുന്ന മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ രാത്രി വാഹന പരിശോധന നടത്തുന്നതിനിടെ ആയിരുന്നു സംഭവം. വാഹനങ്ങൾ
തടഞ്ഞ് പരിശോധന നടത്തുമ്പോൾ ഒരു സ്കൂട്ടറിന്റെ പിന്നിലിരുന്ന് വരികയായിരുന്ന വിച്ചു എന്നയാൾ മാരകായുധമായ ഒരു വലിയ വാൾ പുറകിൽ നിന്ന് ഊരിയെടുത്ത് പൊലീസിനെ നേരെ വീശുകയായിരുന്നു. പൊലീസ് സംഘം ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴ്പെടുത്തിയത്. ഈ സമയം സ്കൂട്ടർ
ഓടിച്ചിരുന്നയാൾ സ്കൂട്ടറുമായി സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിച്ചുവിൻ്റെ കയ്യിൽ നിന്ന് എം.ഡി.എം.എ കിട്ടിയത്. 650 മില്ലിഗ്രാം എം.ഡി.എം.എ ആണ് കണ്ടെടുത്തത്. സ്കൂട്ടർ ഓടിച്ചിരുന്നയാളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ വിച്ചുവിനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ വധശ്രമം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്. സ്ഥലത്തുനിന്നും രക്ഷപ്പെട്ട ആളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട് പുന്നപ്ര എസ് .എച്ച് .ഒ ലൈസാദ് മുഹമ്മദ്.എം, എസ്.ഐ അജീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സേവിയർ, രമേഷ് ബാബു, എ.എസ്.ഐ റിഷ് ലാൽ സി.പി.ഒ സതീഷ്, ജോസഫ് എന്നിവരും സ്പെഷ്യൽ ടീം അംഗങ്ങളായ ടോണി, രാജീവ്, ബിനോയ്, ഡിനു വർഗീസ് എന്നിവരും ഉൾപ്പെടുന്ന ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തതും അന്വേഷണം നടത്തുന്നതും