യൂട്യൂബിൽ പ്രേക്ഷകർ ഏറ്റവും അധികം കണ്ട വീഡിയോ ഏത്? രണ്ടാം സ്ഥാനത്തും, മൂന്നാം സ്ഥാനത്തുമുള്ള വീഡിയോകൾ ഏത്? ഏറ്റവും അധികം കാഴ്ചക്കാരെ ലഭിച്ച വീഡിയോസിന് വ്യൂസ് എത്ര? ഇങ്ങനെ ചോദ്യം വന്നാൽ കുഴഞ്ഞത് തന്നെ എങ്കിൽ ഉത്തരം ഇതാ
ലോകത്തില്‍ തന്നെ, യുട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട വീഡിയോ, കുട്ടികളുടെ ഗാനം ആയ ബേബി ഷാര്‍ക്ക് ആണ്. ആറ് വര്‍ഷം മുമ്പ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത ഗാനത്തിന് ഇതുവരെ 11.76 ബില്യണ്‍ വ്യൂസ് ലഭിച്ചു. ഈ ഗാനം ലോകമെമ്ബാടുമുള്ള കുട്ടികളുടെ ഗാനമാണ്. YouTube-ലെ വീഡിയോയ്ക്ക് താഴെ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ അനുസരിച്ച്, ഗാനത്തിന്റെ സംഗീത സംവിധാനം പിങ്ക്‌ഫോംഗ്, കിസ്‌കാസില്‍ ആണ്. ഗായകരായ ബോമി കാതറിന്‍ ഹാന്‍, ഹോപ്പ് മേരി സെഗോയിന്‍, അനിപെന്‍ മാത്യു ഡിജിയാക്കോമോ, റോബര്‍ട്ട് വില്യം ഗാര്‍ഡിനര്‍, ചാരിറ്റി വിന്‍ സെഗോയിന്‍ എന്നിവരാണ് ഇതിന് ശബ്ദം നല്‍കിയിരിക്കുന്നത്. ഈ ജനപ്രിയ ഗാനം നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും നിരവധി രാജ്യങ്ങളിലെ കുട്ടികളെ രസിപ്പിക്കുകയും ചെയ്തു.
യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട രണ്ടാമത്തെ വീഡിയോ ഡാഡി യാങ്കിയെ അവതരിപ്പിക്കുന്ന ലൂയിസ് ഫോണ്‍സിയുടെ ഡെസ്പാസിറ്റോ എന്ന ഹിറ്റ് ഗാനമാണ്. ഇതിന് എട്ട് ബില്യണിനടുത്ത് കാഴ്ചകളുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മൂന്നാമത്തെ വീഡിയോ വീണ്ടും ഒരു ഗാനമാണ്. എഡ് ഷീരന്‍ പാടിയ, ഷേപ്പ് ഓഫ് യു എന്ന ഗാനമാണ്. ഇതിന് 5.8 ബില്യണ്‍ വ്യൂസ് ഉണ്ട്.