തൊടുപുഴ കാഞ്ഞാര്‍ ഞാളിയാനി സ്വദേശി സാം ജോസഫ് (40) ആണ് മരിച്ചത്.
ശനിയാഴ്ചയാണ് സംഭവം. സാം ജോസഫ് ഉള്‍പ്പെടെ നാല് സുഹൃത്തുക്കള്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയില്‍ വാക്കു തര്‍ക്കം ഉടലെടുക്കുകയായിരുന്നു. ഇത് കയ്യാങ്കളിയിലേക്ക് എത്തിയപ്പോള്‍ ഒരാള്‍ കയ്യിലുണ്ടായിരുന്ന റബര്‍ വെട്ടുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. സാം ജോസഫിന്റെ കഴുത്തിലാണ് കുത്തേറ്റത്.
ഉടന്‍ തന്നെ സാമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സാം ജോസഫിന്റെ ഒപ്പം ഉണ്ടായിരുന്ന മൂന്നുപേരേയും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കത്തിക്കുത്തിലേക്ക് നയിച്ചത് പെട്ടെന്നുള്ള പ്രകോപനം ആണോ അത് മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്നും പോലീസിന് സംശയമുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്.