ഷിംല ; ഹിമാചൽപ്രദേശിൽ നേരിയ ഭൂചലനം. കിണൗർ ജില്ലയിൽ വെള്ളിയാഴ്ച രാത്രി 10.02ഓടെയാണ് ഭൂചലനമുണ്ടായത്.
റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തി. പരിക്കോ മറ്റ് അപകടങ്ങളോ ഇല്ല. കിന്നൗറിലെ നാക്കോയ്ക്ക് സമീപമുള്ള ചാംഗോ നിച്ലയിൽ അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദുരന്തനിവാരണ സ്പെഷ്യൽ സെക്രട്ടറി സുധേഷ് മോക്ത പറഞ്ഞു. ഭൂചലനം ഏതാനും സെക്കന്‍ഡുകള്‍ നീണ്ടു നിന്നു.