നെന്മല: പുളവന്മല കുന്നേൽ പ്രദേശത്ത് കൃഷിയില്ലാതെ കാടുകയറി കിടക്കുന്ന സ്ഥലത്ത് കുറുക്കന്റെയും കുറുനരിയുടെയും ശല്യം വർദ്ധിച്ചു വരുന്നതായി നാട്ടുകാരുടെ പരാതി.
രാത്രി കുറുക്കന്റെ ഓരിയിടലിൽ വലഞ്ഞ അയൽ വാസികൾക്കും ഗ്രാമസേവിനി റോഡിലെ കാൽ നടക്കാർക്കും ഭീഷണിയായി കുറുക്കന്മാരുടെ സംഘം പകൽ സമയത്തും പ്രദേശത്തു പാഞ്ഞു നടക്കുന്നുണ്ട്.
നാട്ടുകാർ വനം വകുപ്പിനെ വിവരംഅറിയിച്ച് കുറുക്കനെ കെണിവച്ചു പിടിക്കണമെന്നാവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല.
കോട്ടയം സ്വദേശിയായ സ്ഥലമുടമ ഈ പ്രദേശ ത്തേക്ക് തിരിഞ്ഞു നോക്കുന്നുമില്ല.
മാസങ്ങൾക്ക് മുമ്പ് സമീപ പ്രദേശമായ കുറ്റിക്കൽ ഭാഗത്ത് രണ്ടുപേരെ കുറുക്കൻ കടിച്ച സംഭവം നാട്ടുകാരെ കൂടുതൽ ഭീതിയിലാക്കിയിട്ടുണ്ട്.
ഇനിയും നടപടികൾ വൈകിയാൽ വനം വകുപ്പുമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുവാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ .
കുറുക്കൻ ഉൾപ്പെടെയുള്ള വന്യ മൃഗങ്ങളിൽ നിന്നും നാട്ടുകാരെ രക്ഷിക്കുവാൻ അധികൃതർ സത്വരനടപടി സ്വീകരിക്കണമെന്ന് ഗ്രാമസേവിനി റെസിഡൻറ് സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു.
അഡ്വ.കെ.ആർ. രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജി.വേണുഗോപാൽ, പി.ആർ. അജിത് കുമാർ ,ബിജു തോമസ്, തോമസ് ലാൽ , സുനിൽ പുളിന്താനം, റാണി . പി.മാത്യു, കുര്യാക്കോസ് ഈപ്പൻ,
സന്തോഷ്, എന്നിവർ സംസാരിച്ചു.