ബൈക്ക് നൽകിയില്ല… ഹീമോഫീലിയ രോഗിയെ മർദ്ദിച്ചു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.


തൃശൂർ : ബൈക്ക് ചോദിച്ചിട്ട് നൽകാത്തതിന് ഹീമോഫീലിയ രോഗിയെ മർദ്ദിച്ചു. അഞ്ചേരി സ്വദേശി മിഥുനാണ് മർദ്ദനമേറ്റത്. അഞ്ചേരി സ്വദേശി വൈശാഖാണ് മിഥുനെ മർദിച്ച കേസലെ പ്രതി. കേരള വർമ്മ കോളേജിനടുത്തുള്ള മൊബൈൽ ഫോൺ സ്ഥാപനത്തിലെത്തിയായിരുന്നു മർദ്ദനം. പ്രതിയെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ റിമാന്റിലാണ്. വൈശാഖ് നിരവധി കേസുകളിൽ പ്രതിയാണ്. മിഥുനെ വൈശാഖ് മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നവംബർ 25 നായിരുന്നു മിഥുനെ വൈശാഖ് മർദ്ദിച്ചത്. നവംബർ 28ന് മിഥുൻ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നായിരുന്നു പൊലീസ് കേസെടുത്തതും പ്രതിയെ അറസ്റ് ചെയ്തതും.
Previous Post Next Post