✍️ ജോവാൻ മധുമല
പാമ്പാടി : പാമ്പാടിയിലെ തെരുവുവിളക്കുകൾ വീണ്ടും കണ്ണടച്ചു പാമ്പാടി ടൗണിൽ നിന്നും കാളച്ചന്തവരെ ഉള്ള ഭാഗത്തെ തെരുവ് വിളക്കുകൾ ആണ് കത്താത്തത് ,ടൗണിൽ ബസ്സ് സ്റ്റാൻഡിൽ ഹൈസ്മാസ് ലൈറ്റ് മാത്രമാണ് പ്രവർത്തിക്കുന്നത്
,,കുറെക്കാലം മുമ്പ് ഈ ലൈറ്റുകൾ പുതിയതായി ഘടിപ്പിച്ചതായിരുന്നു ഈ ലൈറ്റുകളാണ് നിശ്ചലമായിരിക്കുന്നത്
ക്രിസ്മസ് ആയതു കൊണ്ട് വ്യാപാരികൾ അലങ്കര ദീപങ്ങൾ കടക്ക് മുമ്പിൽ തൂക്കിയ വെട്ടം മാത്രമാണ് ഇപ്പോൾ ഉള്ളത് ,രാത്രി കടകൾ അടച്ചാൽ പിന്നെ ഈ ഭാഗത്ത് ഇരുട്ട് വ്യാപിക്കും ഉടൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം
പകൽ പോലും മോഷണം നടക്കുന്ന ഈ സമയത്ത് രാത്രിയിൽ വെട്ടം കൂടി ഇല്ലാത്ത അവസ്ഥ വളരെ പരിതാപകരമാണ്