'ഒരു കമ്യൂണിസ്റ്റിന്റെ കൈയിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം'; പി ജയരാജനെ അനുകൂലിച്ച് ഫ്ലക്സ് ബോര്‍ഡ്

 കണ്ണൂർ : വിവാദങ്ങൾക്കിടെ സിപിഎം നേതാവ് പി ജയരാജനെ പിന്തുണച്ച് കണ്ണൂരിൽ ഫ്ലക്സ് ബോർഡ്. ചൊവ്വാഴ്ച രാത്രി അഴീക്കോട് കടപ്പുറം റോഡിൽ കാപ്പിലെ പീടികയിലാണ് ഫ്ലക്സ്‌ ബോർഡ് പ്രത്യക്ഷപ്പെട്ടത്.

ഒരു കമ്യൂണിസ്റ്റിന്റെ കൈയിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം. 

ഒന്ന് വർഗശത്രുവിനുനേരേയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിനെതിരേയും എന്നാണ് ഫ്ലക്സിലെ വാചകം. പി ജയരാജൻ കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവും ഫ്ലക്സ് ബോർഡിലുണ്ട്. 

ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണം വൻ ചർച്ചയായി തുടരുന്നതിനിടെയാണ് പി ജയരാജനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.


Previous Post Next Post