ഡീസൽ തീർന്നു.. കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് പെരുവഴിയിൽ

തൃശ്ശൂര്‍: ഡീസൽ തീർന്നതിനെ തുടർന്ന് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് പെരുവഴിയിൽ. ചെന്നൈ-എറണാകുളം എസി സ്ലീപ്പർ ബസ്സാണ് ഇന്ധം തീർന്നതിനാൽ പെരുവഴിയില്ലായത്. പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപത്തുവച്ചാണ് ബസ് ഓഫായത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ബസ് ജീവനക്കാർ സമീപത്തെ പമ്പിൽ നിന്ന് ഡീസൽ കൊണ്ടുവന്ന് ഒഴിച്ചെങ്കിലും ബസ് സ്റ്റാർട്ടായില്ല. ഡീസൽ ടാങ്ക് മുഴുവൻ വറ്റിപ്പോയതാണ് കാരണം. യാത്രക്കാർ കിട്ടിയ വണ്ടികളില്‍ യാത്ര തുടർന്നു. വടക്കഞ്ചേരി ഡിപ്പോയിൽ നിന്നും ജീവനക്കാരെത്തി ബസ് മാറ്റാനുള്ള നീക്കത്തിലാണ്
Previous Post Next Post