കണ്ണൂർ : കേളകം അടക്കാത്തോട്ടിലെ സന്തോഷിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ജോബബിൻ ചേനാട്ടിനെ പോലീസ് അറസ്റ്റ് ചെചെയ്തു.
ഇയാള്‍ക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് കേസെടുത്തത്. നവംബര്‍ 27ന് ആളൊഴിഞ്ഞ പറമ്പില്‍ നിന്നുമാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോബിന്റെ നേതൃത്വത്തിൽ ഒരുസംഘമാളുകൾ സന്തോഷിനെ മർദിച്ചിരുന്നതായി കുടുംബം പരാതി നൽകിയിരുന്നു. ആക്രമിച്ചതിനു പിറ്റേന്ന് ആശുപത്രിയിലേക്ക് പോയ സന്തോഷ് ഏറെ വൈകിയിട്ടും വീട്ടിലെത്തിയില്ല.
തുടർന്ന് ഭാര്യ ഫോണിൽ വിളിച്ചപ്പോള്‍ ജോബുമായുള്ള പ്രശ്നം ഒത്തുതീർപ്പാക്കാൻ പോയതാണെന്ന് സന്തോഷ് പറഞ്ഞു. തൊട്ടടുത്ത ദിവസം സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.