പീഡന ശ്രമം; യുവാവിനെ രാജാക്കാട് പോലീസ് അറസ്‌റ്റ് ചെയ്തു

 രാജാക്കാട് : ഇതര സംസ്ഥാന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ യുവാവിനെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

 കുളപ്പാറ ച്ചാൽ കാഞ്ഞിരത്തും മൂട്ടിൽ 
സിജു ക്ലീറ്റസ് (24) ആണ് പിടിയിലായത്. ബി ഡിവിഷൻ വിലക്ക് ഭാഗത്ത് യുവതി താമസിക്കുന്ന വീട്ടിൽ വെച്ചാണു പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി മാത്രമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്.

 വെള്ളം ചോദിച്ച് വീട്ടിലെത്തിയ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു.

 യുവതിയുടെ പരാതിയെ തുടർന്ന് രാജാക്കാട് എസ് ഐ . അനൂപ് സി. നായരുടെ നേതൃത്വത്തിൽ എസ് ഐ .എം.കെ. മധു . എസ്.സി പി. ഒ.ബിനോജ് ജോസ്. സി.പി. ഒ. ദിലീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.


Previous Post Next Post