ആലപ്പുഴ കലവൂർ വളവനാട് ക്ഷേത്രത്തിന് സമീപത്ത് നിന്ന് 9.146 ഗ്രാം എം ഡി എം എയുമായി യുവാക്കളെ എക്സൈസ് സംഘം പിടികൂടി.
കാസർഗോഡ് മധൂർ ഷിരിബാഗിലു ബിയാറാം വീട്ടിൽ അബൂബക്കർ സിദ്ദിഖ്, മൂളിയാർ കാട്ടിപ്പളം വീട്ടിൽ അഷ്‌കർ എന്നിവരെയാണ് പിടികൂടിയത്.
ഇവർ വന്ന കാറും മയക്കുമരുന്ന് വിറ്റുകിട്ടിയ 5000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആലപ്പുഴ റേഞ്ച് ഇൻസ്പക്ടർ എസ് സതീഷ്,പ്രിവന്റീവ് ഓഫീസർ ഇ കെ അനിൽ,സിവിൽ എക്സൈസ് ഓഫീസർമാരായ അനിലാൽ,സാജൻ ജോസഫ്,ജയദേവ്, ഷെഫീക്ക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ
ബബിതരാജ്, ഐ ബി പ്രിവന്റീവ് ഓഫീസർ അലക്സാണ്ടർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്