മുണ്ടക്കയത്ത് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരിനിലം ഭാഗത്ത് പനയ്ക്കല്‍ വീട്ടില്‍ സിജോ മകന്‍ സുബിന്‍ സിജോ (21), എരുമേലി അമരാവതി ശിവാനന്ദന്‍പടി ഭാഗത്ത് തുറവാതുക്കല്‍ വീട്ടില്‍ തോമസ് കുര്യന്‍ മകന്‍ അപ്പു തോമസ് (23),വണ്ടന്‍പതാല്‍ പ്ലാന്റേഷന്‍ ഭാഗത്ത് കണ്ണങ്കേരിയില്‍ വീട്ടില്‍ സുനില്‍ മകന്‍ കണ്ണന്‍ എന്ന് വിളിക്കുന്ന സുധിനീഷ് (20) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇന്നലെ മുണ്ടക്കയം ടൗണ്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ബാറിന്റെ മുന്‍വശം വച്ച് കരിനിലം സ്വദേശിയായ അഭിലാഷ്എന്നയാളെയാണ് ആക്രമിച്ചത്. തന്നെ സുഹൃത്തിനെ കാത്തു നില്‍ക്കുകയായിരുന്ന ഇയാളെ പ്രതികള്‍ ബാറില്‍ നിന്ന് ഇറങ്ങി വരുന്ന സമയം കാണുകയും ഇയാളെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയും, തുടര്‍ന്ന് കസേര കൊണ്ടും അടിക്കുകയുമായിരുന്നു. അഭിലാഷും പ്രതികളും തമ്മില്‍ മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. സംഭവത്തിനുശേഷം പ്രതികള്‍ ഒളിവില്‍ പോവുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരെ പിടികൂടുകയുമായിരുന്നു. പ്രതികളായ അപ്പു തോമസിനും, സുബിന്‍ സിജോയ്ക്കും മുണ്ടക്കയത്ത് കഞ്ചാവ് കേസ് നിലവിലുണ്ട്. മുണ്ടക്കയം സ്റ്റേഷന്‍ എസ്.എച്ച്.ഓ ഷൈന്‍ കുമാര്‍ എ, എസ്.ഐ അനീഷ് പി.എസ്, സി.പി.ഓ മാരായ ശരത് ചന്ദ്രന്‍, രഞ്ജിത്ത് ടി.എസ്, രഞ്ജിത്ത് എസ്.നായര്‍, ജോണ്‍സണ്‍, റഫീഖ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ചിത്രം:
സുബിന്‍ സിജോ, അപ്പു തോമസ്, സുധിനീഷ്