തിരിച്ചറിയൽ രേഖ നിർബന്ധം, കൊച്ചിയിലെ പാര്‍ട്ടികളില്‍ ലഹരി സാന്നിധ്യം ഇല്ലാതാക്കാന്‍ കര്‍ശന മാനദണ്ഡങ്ങൾ



 കൊച്ചി : നഗരത്തിൽ ക്രിസ്മസ് ന്യൂ ഇയർ പാർട്ടികളിൽ പങ്കെടുക്കാൻ തിരിച്ചറിയൽ രേഖ നിർബന്ധം. സർക്കാർ രേഖ ലഭ്യമാക്കിയില്ലെങ്കിൽ പാർട്ടികളിൽ പ്രവേശനം ഉണ്ടാകില്ലെന്ന് അസ്സോസിയേഷൻ ഓഫ് ഓർഗനൈസേഴ്സ് ആന്‍റ് പെർഫോമേഴ്സ് വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന അന്വേഷണ ഏജൻസികൾക്ക് പിന്തുണ ഉറപ്പാക്കി ലഹരി വിമുക്ത ആഘോഷരാവുകൾ ഒരുക്കാനാണ് സംഘടനയുടെ തീരുമാനം.

ലഹരി സാന്നിദ്ധ്യം മാറ്റി നിർത്താൻ പ്രോട്ടോക്കോൾ കർശനമാക്കുകയാണ് അസ്സോസിയേഷൻ ഓഫ് ഓർഗനൈസേഴ്സ് ആന്‍റ് പെർഫോമേഴ്സ്. ബൗൺസേഴ്സിന്‍റെ എണ്ണം കൂട്ടി മുക്കിലും മൂലയിലും പരിശോധന നടത്തും. 

തിരിച്ചറിയൽ രേഖയും ദേഹപരിശോധനയും നിർബന്ധം. കൊച്ചിയിലെ പാർട്ടികളിൽ ലഹരി സാന്നിദ്ധ്യമെന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് അസ്സോസിയേഷൻ ഓഫ് ഓർഗനൈസേഴ്സ് ആന്‍റ് പെർഫോമേഴ്സ് എന്ന സംഘടന തന്നെ രംഗത്തിറങ്ങുന്നത്.


Previous Post Next Post