പോലീസിന് അമിതാധികാരം നൽകുന്ന നീക്കവുമായി സംസ്ഥാന സർക്കാർ.




തിരു: പോലീസിന് അമിതാധികാരം നൽകുന്ന നീക്കവുമായി സംസ്ഥാന സർക്കാർ. പരാതിക്കാർ ഇല്ലാതെ എടുക്കുന്ന കേസും ഇനി മുതൽ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന് (കാപ്പ )പരിഗണിക്കാനാണ് തീരുമാനം. നവംബർ 22 ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വേണു, ഡിജിപി അനിൽ കാന്ത്, ജില്ലാ കളക്ടർമാർ എന്നിവരുടെ യോഗത്തിലാണ് കാപ്പയിൽ ഭേദഗതി വരുത്താനുള്ള തീരുമാനം ഉണ്ടായത്. യോഗത്തിന്റെ മിനിട്ട്സ് പുറത്തുവന്നു
കളക്ടർമാർ അധ്യക്ഷനായ സമിതിയാണ് കാപ്പ അറസ്റ്റുകൾക്ക് അനുമതി നൽകുന്നത്. ഇത് മറികടക്കുന്നതാണ് പുതിയ നിർദ്ദേശം. നിയമത്തെയും ഭരണഘടനയെയും വെല്ലുവിളിച്ച് അക്രമം നടത്തുന്നവരുടെ എണ്ണം സമീപകാലത്ത് വർദ്ധിച്ചതാണ് പോലീസിന് ഇത്തരം തീരുമാനമെടുക്കാൻ ഇടയാക്കിയത് എന്നറിയുന്നു. കഴിഞ്ഞ ഒരു വർഷം 734 കേസുകൾക്ക് പോലീസ് കാപ്പ അനുമതി തേടിയിരുന്നു. മയക്കുമരുന്ന് മാഫിയ ഉൾപ്പടെ ശക്തിപ്പെട്ടു വരുന്ന സാഹചര്യത്തിൽ പോലീസിന് കൂടുതൽ അധികാരം ലഭിച്ചത് ഗുണപ്രദമാവുമെന്നാണ് പൊതുവായ വിലയിരുത്തൽ.
Previous Post Next Post