ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു



 മനാമ : ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. 

 ചെങ്ങന്നൂര്‍ ചെറിനാട് തൈവിളയില്‍ രാജീവ് ആണ് മരിച്ചത്. 30 വയസായിരുന്നു. കുഴഞ്ഞ് വീണതിനെത്തുടര്‍ന്ന് മനാമയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

നാലുദിവസങ്ങള്‍ക്ക് മുന്‍പാണ് രാജീവ് കുഴഞ്ഞുവീണത്. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ വെന്റിലേറ്ററില്‍ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്.

 ബഹ്‌റൈനില്‍ മെയിന്റനന്‍സ് സൂപ്പര്‍വൈസറായി ജോലിചെയ്ത് വരികയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും


Previous Post Next Post