ആലുവയിൽ ടി വിയുമായി പോയ കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് വൻ നാശനഷ്ടം.ഏകദേശം 60 ലക്ഷത്തോളം വിലവരുന്ന 250 ഓളം ടിവികളാണുണ്ടായിരുന്നത്. വൈകിട്ട് 3.45 ഓടെയാണ് സംഭവം.
കനത്ത ചൂടിൽ ടിവിയ്ക്കകത്തെ പാനലുകൾ ഷോർട്ടായി തീപിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. എറണാകുളത്ത് കുറച്ച് TV കൾ ഇറക്കി ബാക്കി TV യുമായി കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയ്ക്കാണ് തീപിടിച്ചത്.