വിവാഹത്തിനു വിസമ്മതിച്ചു… ഫേസ്ബുക്ക് ലൈവിൽ യുവാവ് ജീവനൊടുക്കി


കാമുകി വിവാഹത്തിനു വിസമ്മതിച്ചതിനെ തുടർന്ന് ഫേസ്ബുക്ക് ലൈവിൽ യുവാവ് ജീവനൊടുക്കി. 27 വയസുകാരനായ യുവാവാണ് ജീവനൊടുക്കിയത്. കുടുംബത്തിൻ്റെ സമ്മർദം കാരണം തന്നെ വിവാഹം കഴിക്കുന്നതിൽ നിന്ന് കാമുകി പിന്മാറിയെന്നാരോപിച്ചാണ് ഫേസ്ബുക്ക് ലൈവിൽ ജയദീപ് റോയ് എന്ന മെഡിക്കൽ സെയിൽസ് പ്രൊഫഷണൽ ആത്‌മഹത്യ ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

സിൽചറിൽ താമസിക്കുന്ന മുറിയിൽ, കയറിൽ തൂങ്ങിയാണ് ജയദീപ് ജീവനൊടുക്കിയത്. ‘ഞാൻ വിവാഹാഭ്യർത്ഥനയുമായി വീട്ടിൽ പോയി. എന്നാൽ. എല്ലാവരുടെയും മുന്നിൽ വച്ച് അവൾ എന്നെ തിരസ്കരിച്ചു. പിന്നീട്, ഞങ്ങളുടെ ബന്ധത്തിൻ്റെ പേരിൽ അവളെ കൊന്നുകളയുമെന്ന് അവളുടെ അമ്മാവൻ എന്നെ ഭീഷണിപ്പെടുത്തി. അതുകൊണ്ട് അവൾ വിഷമിക്കാതിരിക്കാൻ ഈ ലോകത്തുനിന്ന് ഞാൻ പോവുകയാണ്. അമ്മയോടും അമ്മാവനോടും സഹോദരിയോടും ജ്യേഷ്ഠനോടുമൊക്കെ ഞാൻ മാപ്പ് ചോദിക്കുന്നു. നിങ്ങളെയെല്ലാവരെയും ഞാൻ സ്നേഹിക്കുന്നു. പക്ഷേ, അതിനെക്കാൾ ഞാൻ എൻ്റെ കാമുകിയെ സ്നേഹിക്കുന്നു.”- ഫേസ്ബുക്ക് ലൈവിൽ ജയദീപ് പറഞ്ഞു.
Previous Post Next Post