അടച്ചിട്ട വീട്ടിലെ വീപ്പയ്ക്കുള്ളിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ.. ഒരു വർഷം പഴക്കമുണ്ടെന്ന് നിഗമനം

( പ്രതീകാത്മക ചിത്രം ) 
അടച്ചിട്ട വീടിനുള്ളിൽ സൂക്ഷിച്ച വീപ്പയിൽ സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി. കൊലപാതകം നടന്നിട്ട് ഒരുവർഷത്തോളമായെന്നാണ് പൊലീസ് നിഗമനം. വീട് വാടകയ്ക്ക് എടുത്തയാൾ വാടക നൽകാത്തതിനാൽ ഉടമസ്ഥനെത്തി വീടിന്റെ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്തെ മധുരകവാടയിലെ വാടകവീട്ടിലാണ് സംഭവം.

‘‘വീട് കാലിയാക്കുന്നതിന്റെ ഭാഗമായാണ് ഉടമസ്ഥനെത്തി വാതിൽ പൊളിച്ച് അകത്തു കയറിയത്. ഭാര്യയുടെ പ്രസവം ആണെന്നു പറഞ്ഞ് വീട് വാടകയ്ക്ക് എടുത്തയാൾ 2021 ജൂണിൽ ഇവിടെ നിന്നു പോയി. അയാൾ വാടക കൊടുക്കുകയോ സാധനങ്ങൾ മാറ്റുകയോ ചെയ്തിട്ടില്ല. ഇയാൾ പിന്നീട് ഒരു തവണ വീടിന്റെ പുറകവശത്തു കൂടി അകത്തു കയറിയെന്ന് പറയുന്നുണ്ടെങ്കിലും വീട്ടിലെ സാധനങ്ങളൊന്നും മാറ്റിയിരുന്നില്ല. ഒരു വർഷം കാത്തിരുന്നതിനു ശേഷം വീട്ടിലെ സാധനങ്ങൾ മാറ്റാനായി ഉടമസ്ഥൻ കയറിയപ്പോഴാണ് സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്.’’–വിശാഖപട്ടണം പൊലീസ് കമ്മിഷണർ ശ്രീകാന്ത് അറിയിച്ചു.  ശരീരം ഒരു വർഷം മുൻപ് കഷ്ണങ്ങളായി മുറിച്ചതാണെന്നാണ് പ്രാഥമിക തെളിവുകളിലൂടെ വ്യക്തമാകുന്നതെന്ന് പൊലീസ് അറിയിച്ചു. വീട് വാടകയ്ക്കെടുത്ത ആളുടെ ഭാര്യയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനമെന്നും വീടിന്റെ ഉടമസ്ഥൻ നൽകിയ പരാതി പ്രകാരം അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Previous Post Next Post