അഞ്ചുമടങ്ങ് വ്യാപനശേഷി, അപകടകാരി': ആ വാട്സാപ്പ് സന്ദേശം വ്യാജമെന്ന് ആരോ​ഗ്യ വകുപ്പ് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് കുറ്റകരം



ന്യൂഡൽഹി: ചൈന, അമേരിക്ക തുടങ്ങിയ ലോകത്തെ പലരാജ്യങ്ങളിലും കോവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ ഇന്ത്യയിലും ജാ​ഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇതുസംബന്ധിച്ച മുൻകരുതലുകളെക്കുറിച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. നിലവിൽ കോവിഡ് കേസുകളിൽ അധികം വർദ്ധനവില്ലെന്നും എങ്കിലും ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നുമാണ് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ, ഈ സാഹചര്യത്തിൽ രോ​ഗം സംബന്ധിച്ച വ്യാജസന്ദേശങ്ങൾ കൈമാറുന്നവരുമുണ്ട്. അത്തരത്തിലൊരു വൈറൽ സന്ദേശത്തിന് വ്യക്തത വരുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ.
  ഒമിക്രോൺ വകഭേദമായ XBB അഞ്ചു മടങ്ങ് വ്യാപനശേഷിയുള്ളതും മരണനിരക്ക് കൂട്ടുന്നതും ഡെൽറ്റയേക്കാൾ അപകടകാരിയാണ് എന്നതുമായിരുന്നു വൈറലായ സന്ദേശം. മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഈ വകഭേദത്തിന്റെ ലക്ഷണങ്ങൾ കടുത്തതായിരിക്കുമെന്നും പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഈ വാട്സാപ് സന്ദേശം തെറ്റാണെന്നും ജനങ്ങൾ വിശ്വസിക്കരുതെന്നും വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോ​ഗ്യ വകുപ്പ്.

Previous Post Next Post